തൃശൂർ: കേരള ഭിന്നശേഷിക്ഷേമ സംഘടന സംസ്ഥാനകമ്മിറ്റി മാർച്ചിൽ സംഘടിപ്പിക്കുന്ന 12-ാമതു സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിക്കാരെ സ്വീകരിക്കാൻ തയാറുള്ള ഭിന്നശേഷിക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. ഇതര ജില്ലകളിൽനിന്നുള്ള സർക്കാർ സ്ഥാപനം ഒഴികെയുള്ള അഗതി-അനാഥമന്ദിരത്തിലുള്ളവർക്കും വിവാഹം ഉറപ്പിച്ചിട്ടുള്ളവർക്കും സമൂഹവിവാഹത്തിൽ പങ്കെടുക്കാം.
അപേക്ഷകൾ 30നു മുമ്പായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിക്കണമെന്നു സംസ്ഥാനസെക്രട്ടറി കാദർ നാട്ടിക അറിയിച്ചു. അപേക്ഷാഫോം ഓൺലൈനായി ലഭിക്കും. വിവരങ്ങൾക്ക് 9546933679, 9562614439, 8089276189.